Thursday, May 21, 2009

സര്‍ക്കാരുകളും ജനങ്ങളും...

ലോകത്തിലെ എല്ലാ ജനാധിപത്യ വ്യവസ്ഥിതികളിലും തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ മാത്രമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജോലി ഉള്ളൂ. അത് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കപെട്ട സര്‍ക്കാരുകളാണ് ജനങ്ങളെ ഭരിക്കുക. നമ്മുടെ രാജ്യത്ത് അങ്ങനെ അല്ല. ഏത് പാര്‍ട്ടിയാണോ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് ആ പാര്‍ട്ടിയാണ് ഇവിടെ രാജ്യം ഭരിക്കുന്നത്‌. അവര്‍ പറയുന്നതു പോലെ മന്ത്രി സഭ തിരിഞ്ഞോളും. നമ്മുടെ രാജ്യം എന്നും രാഷ്ട്രീയ പാര്ട്ടികളാല്‍ ആണ് ഭരിയ്ക്ക പെടുന്നത്, അല്ലാതെ മന്ത്രിസഭകളാല്‍ അല്ല. 

പാര്‍ട്ടി മേലാള്ളന്മ്മാര്‍ പറയുന്നതു ഭരിക്കുന്നവര്‍ അക്ഷരം പ്രതി അനുസരിച്ചുകൊള്ളന്നം. ക്രിമിനല്‍, അഴിമതി കേസുകള്‍ മുതല്‍ വീടുകളുടെ വേലി അതിര്‍ത്തി തര്‍ക്കം വരെ അവര്‍ ഇടപെടും. സ്വന്തം പാര്‍ട്ടികരാണോ, പാര്‍ടി അനുഭാവി ആണോ എന്ന് നോക്കി ആയിരിക്കും ബാക്കി കാര്യങ്ങളുടെ തീരുമാനിക്കുക, ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ ആണെങ്കില്‍ തീര്ച്ചയായ്യിട്ടും അയാള്‍ക്ക് അനുകൂലം ആയിട്ടായിരിക്കും കാര്യങ്ങള്‍ നീങ്ങുക, അവിടെ ന്യായ അന്യായങ്ങള്‍ ആരും നോക്കാറില്ല. ഏതെങ്കിലും പാര്‍ട്ടി അനുഭാവിയോ പ്രവര്‍ത്തകനോ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. അവര്ക്കു നിയമപരമായ യാതൊരു പരിരക്ഷയും അവര്‍ക്ക് ലഭിക്കില്ല.

സമൂഹത്തിലെ ഓരോ പൌരനേയും, പൌരാവകാശങ്ങളും ജാതി, മത, രാഷ്ട്രീയകക്ഷി ഭേതമില്ലാതെ സംരക്ഷിക്കേണ്ട ജനന്കളാല്‍ തിരഞ്ഞെടുക്കപെട്ട ഭരണം നിരവഹിക്കുന്നവരൊ ജനങ്ങളുടെ പണം കൈപറ്റി അവരെ സേവിക്കാന്‍ വേണ്ടി നിയോഗിക്കപെട്ട സര്‍ക്കാര്‍ ജീവനക്കാരോ ശ്രമിക്കാറില്ല. രാജ്യത്തോടും സ്വന്തം ജനതയോടുമുള്ള കടമകള്‍ അവര്‍ മറക്കുന്നു. രാജ്യത്തെ ഭരണഘടനയും സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ക്കും അനുസരിച്ച് ഒരു ഭരണാധികാരിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്ങില്‍, ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ കടിച്ചു തൂങ്ങി നില്കേണ്ട കാര്യം ഇല്ല. അത് ഒഴിവാക്കുക ആണ് ഉചിതം.

No comments:

Post a Comment

Note: Only a member of this blog may post a comment.