Monday, March 21, 2011

ലിബിയയും അമേരിക്കന്‍ ഐക്ക്യരാഷ്ട്ര സഭയും...

ലിബിയയില്‍ ജനാധിപത്യ പ്രക്ഷോബങ്ങളെ അടിച്ചമര്‍ത്തുന്നു എന്നതിന്‍റെ പേരില്‍ ലിബിയക്കെതിരെ സൈനിക ആക്രമണം അഴിച്ചുവിട്ട അമേരിക്കയും സഘ്യരാഷ്ട്രങ്ങളും വര്‍ഷങ്ങളായി പലെസ്തീനികളുടെ സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്തുന്ന ഇസ്രാലേല്‍ ഭരണകൂട ഭീകരതയ്ക്ക് എതിരെ കണ്ണടയ്ക്കുന്നത് അമേരിക്കയുടെയും അവര്‍ നിയന്ത്രിക്കുന്ന ഐക്ക്യരാഷ്ട്ര സഭയുടെയും ഇരട്ടത്താപ്പ് നയങ്ങളെ ആണ് ഇതു കാണിക്കുന്നത്...


അറബ് രാജ്യങ്ങളില്‍ ഉള്ളതിനെക്കളും വലിയ നരഹത്യകളും വംശീയ ഉണ്മൂലനങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്നുണ്ട്. ലോക പോലീസുകാര്‍ അതിലൊന്നും ഇടപെടുകയോ വലിയ താല്പര്യം കാട്ടുകയോ ചെയ്യാറില്ല. കാരണം അറബ് പ്രദേശങ്ങളില്‍ കണ്ടുവരുന്ന എണ്ണ സമ്പത്ത് അവിടങ്ങളില്‍ ഇല്ല എന്നത് തന്നെ ആണ് കാരണം. ദരിദ്ര രാജ്യങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ എന്താണ് നേട്ടം? അത് നഷ്ട്ട കച്ചവടമാണ് .  അപ്പോള്‍ മാനവ സ്നേഹമല്ല, മറിച്ച് കച്ചവടതല്പര്യവും അവിടത്തെ സമ്പത്തിലുള്ള താല്പര്യമാണ് ലോക പോലീസുകാര്‍ക്ക് ഉള്ളതെന്ന് വ്യക്ക്തമായി മനസ്സിലാക്കാവുന്നതാണ്...

No comments:

Post a Comment

Note: Only a member of this blog may post a comment.