ഇന്നലെ പെരുന്നാള്‍ പ്രമാണിച്ച് എവിടെയും പോയില്ല. മിണ്ടാതെ വീട്ടില്‍ തന്നെ ഇരുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ പെരുന്നാള്‍ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ഒരു സിനിമയ്ക്ക് പോകുന്ന പതിവുണ്ടായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി ഇന്നലെ വീട്ടില്‍ ഇരുന്നു ഒരു സിനിമ കണ്ടു. സിനിമയുടെ പേര് "ഉറുമി" നല്ല മനോഹരമായ സിനിമ. "പഴശ്ശി രാജാ" യ്ക്ക് ശേഷം കാണുന്ന മലയാള സിനിമ ഇതാണ്. ഉറുമി വളരെ നല്ല മനോഹരമായ സിനിമാ ആണ് എന്നാണ് എനിക്ക് തോന്നിയത്. ഇത്രയും മനോഹരമായ ഒരു മലയാള സിനിമ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. കഥയും അതിന്റെ ചരിത്ര പശ്ചാത്തലവും അതിന്റെ അവതരണശൈലിയും എടുത്തു പറയേണ്ടതാണ്. നാം മഹാനായ നാവികന്‍ എന്ന് വാഴ്ത്തുന്ന വാസ്കോ ഡ ഗാമയില്‍ ഒരു ക്രൂരമായ വ്യക്തിത്വം ഉണ്ട് എന്നാണ് ഈ സിനിമ പറയുന്നത്. അത് എനിക്ക് ഒരു പുതിയ അറിവാണ്. അത് സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണോ യഥാര്‍ത്ഥത്തില്‍ ഗാമയുടെ വ്യക്തിത്വം അങ്ങനെ ആയിരുന്നോ എന്നത് ഇനി പഠിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്.
സിനിമയുടെ കാര്യത്തിലേക്ക് കടക്കാം. ചിറക്കല്‍ കേളു നായര്‍ എന്ന ധീരനായ നായക കഥാപാത്രത്തെ പ്രിത്വിരാജ് ഗംഭീര മായി അഭിനയിച്ചു പ്രതിഫലിപ്പിച്ചിട്ടുണ്ട്. തന്‍റെ അച്ഛന്റ് മരണത്തിന് ഉത്തരവാദികളായ പറങ്കികള്‍ക്ക് എതിരായി പോരാടിയ ഒരു ധീരനായ സ്വതന്ത്ര സമര സേനാനി ജീവിച്ചിരുന്നോ എന്നൊന്നും എനിക്ക് അറിവുള്ള കാര്യമല്ല. യഥാര്‍ത്ഥ ചരിത്രത്തോട് സിനിമ നീതി പുലര്തിയോ ഇല്ലയോ എന്നതിനപ്പുറം സിനിമ എന്ന ബഹുവര്‍ണ്ണ കലയോട് അത് നീതി പുലര്‍ത്തുന്നുണ്ട്. കോമാളി തരങ്ങള്‍ കണ്ടു മടുത്ത മലയാളികള്‍ക്ക് നല്ല ഒരു ശബ്ദ ദ്രിശ്യ വിസ്മയം സിനിമ സമ്മാനിക്കുന്നുണ്ട്. നമ്മള്‍ക്കും കലാപരമായും സാങ്കേതികമായും ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഉണ്ട് എന്ന് ഇതര ഭാഷ സിനിമാക്കാര്‍ക്ക് മുന്പില്‍ അഭിമാന പൂര്‍വ്വം പറയാം. ഒരു ചരിത്ര പശ്ചാത്തലത്തിലുള്ള കഥ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയാം. സംഗീതം. വേഷവിധാനങ്ങള്‍, ഭാഷ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളില്‍ മികവു പുലര്‍ത്തുന്നുണ്ട്. സംവിധായകന്‍ കൂടി ആയ ക്യാമറ മാന്‍ സന്തോഷ് ശിവന്റെ മനോഹരമായ ദ്രിശ്യ വിരുന്നാണ് ചിത്രത്തില്‍ ഉടന്നീളം കാണുന്നത്.
ചിത്രത്തിന് നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും എടുത്തു പറയേണ്ടതാണ് . സിനിമയുമായി നൂറു ശതമാനം ഇഴചേര്‍ന്നു നില്ല്ക്കുന്നതാണ് പശ്ചാത്തല സംഗീതം. ദീപക് ദേവ് ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ കേള്‍വി സുഖം നല്‍കുന്നുണ്ട്. ഗാനങ്ങള്‍ക്ക് ഒരു പുതുമയും ഉണ്ട് . "ചിന്നി ചിന്നി മിന്നി തിളങ്ങുന്ന വലോളി കണ്നെനിക്ക്" എന്ന ഗാനം മഞ്ജരി മനോഹരമായി പാടിയിട്ടുണ്ട്. ദീപക് ദേവ് എന്ന സംഗീതകാരന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ് എന്ന് സംശയമില്ലാതെ പറയാം.
ഒരു സീന്‍ പോലും ബോറില്ലാതെ കഴിഞ്ഞു പോകുന്നുണ്ട് . യുദ്ധ രംഗങ്ങളും ആക്ഷന്‍ സീനുകളും നല്ല സാങ്കേതിക മികവോടെ ചിത്രീകരിച്ചിട്ടുണ്ട്. ഈ സിനിമ പലപ്പോഴും നമ്മെ പതിനാറാം നൂറ്റാണ്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട്. ഇതിന്റെ സാമ്പത്തിക വിജയം എത്രത്തോളം ഉണ്ട് എന്ന് എനിക്ക് അറിയില്ല എങ്കിലും ഒരു നല്ല സിനിമ നിര്‍മിക്കണം എന്ന ഒരു കൂട്ടം കലകാരന്മ്മാരുടെ പ്രയത്നം വിജയിച്ചു എന്ന് പറയാം. നാം ഒരിക്കലും സൂപ്പര്‍ സ്റ്റാര്‍ എന്ന സാങ്കല്പിക പദവികള്‍ക്കുവേണ്ടി ഇല്ലാത്ത മേന്മ ഉണ്ടെന്നു പറഞ്ഞു ഒരു സിനിമയ്ക്ക് വേണ്ടിയും കൈ അടിക്കരുത് .
ഞാന്‍ ഒരു സിനിമ നിരൂപകന്‍ ഒന്നും അല്ല. എന്നാല്‍ ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാവണം എന്ന് ചെറുതായി ചില ധാരണകള്‍ ഉണ്ട്. ഞാന്‍ എന്ന സിനിമ ആസ്വാദകനെ ഈ സിനിമ തൃപ്തിപെടുത്തുന്നുണ്ട്. അരച്ച മാവിനെ തന്നെ വീണ്ടും വീണ്ടും അരയ്ക്കാതെ പുതിയ പരീക്ഷണം ധൈര്യപൂര്‍വ്വം നടത്തിയിട്ടുണ്ട് എന്ന് പറയാം. ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നടീ നടന്മ്മര്‍ക്കും എന്റെ അഭിനന്ദനങള്‍ അറിയിച്ചു കൊള്ളുന്നു.

No comments:
Post a Comment
Note: Only a member of this blog may post a comment.