Sunday, October 2, 2011

ഏവര്‍ക്കും ഗാന്ധി ജയന്ധി ആശംസകള്‍ ...

ഈ നാട്ടില്‍ എത്രയോ ആയിരം മുസ്ലിമുകള്‍ ബ്രിട്ടീഷ്‌കാരില്‍ നിന്ന് സ്വന്തം നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവനും ജീവിതവും സമര്പിച്ചിട്ടുണ്ട് . അതിനു പ്രതിഫലമായി ചിലര്‍ പാക്കിസ്ഥാന്‍ എന്ന രാജ്യം ചോദിച്ചു വാങ്ങി എങ്കിലും ലക്ഷകണക്കിന് മുസ്ലിമുകള്‍ ഇന്നും സ്വന്തം വിശ്വാസത്തിന്റെ പകുതിയാണ് പിറന്ന മണ്ണിനോടുള്ള സ്നേഹം എന്ന് വിശ്വസിച്ചു ഈ രാജ്യത്തില്‍ ജീവിച്ചു പോകുന്നു. പക്ഷെ ഏതൊ ചില മത തീവ്രവാദികള്‍ ഇസ്ലാമിന്റെ പേരില്‍ (ഈ രാജ്യക്കാര്‍ അല്ലാത്തവരും) നടത്തുന്ന ഭീകര വാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ എല്ലാ മുസ്ലിമുകളെയും തീവ്രവാദികളായി മുദ്രകുത്തുന്നത്  ഈ രാജ്യത്ത് നടപ്പിലായി വരുന്ന RSS അജെണ്ടയുടെ ഭാഗമായേ കാണാന്‍ കഴിയൂ. ഈ രാജ്യത്ത് മുസ്ലിമുകളെ വംശ ഹത്യ നടത്താന്‍ ശ്രമിച്ചു ആയിരകണക്കിന് നിരപരാധികളെ കൊന്നൊടുക്കാന്‍ നേത്രത്വം നല്‍കിയ നരേന്ദ്ര മോഡിയും അദ്ധ്വാനിയും രാജ്യസ്നേഹികള്‍. അവര്‍ തീവ്രവാദികലോ ഭീകര വാദികലോ അല്ല. ഇതാണ്  ഇപ്പോള്‍  ഈ രാജ്യത്ത് നില നില്‍ക്കുന്ന കാട്ടു നീതി. ഒരേ രാജ്യത്തെ പൌരന്മാര്‍ക്ക് രണ്ടു തരം നീതി. 

ഭീകരവാദം മാനവികതയ്ക്ക് എതിരാണ്. ഭീകര വാദത്തിന്റെ തായ് വേര് അടക്കം നമ്മള്‍ പിഴുതു കളയണം. അതിനു നമ്മള്‍ ചെയ്യേണ്ടത് കുറെ ഭീകരരെ ഇല്ലാതാക്കിയത് കൊണ്ട് ഒരു കാര്യവും ഇല്ല. ഭീകരവാദം വളരാന്‍ കാരണമായ കാരണത്തെ കണ്ടെത്തി അതിനെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. നക്സലിസത്തിന്റെ വളച്ചയ്ക്ക് കാരണം ദാരിദ്രവും അവരുടെ പ്രദേശങ്ങളില്‍ ഭരണാധികാരികള്‍  കാണിക്കുന്ന അവഗണനയുമാണ്. അത് ഇല്ലായ്മ ചെയ്താലേ അതിനു പരിഹാരം കാണാന്‍ കഴിയു. ഉരുക്ക് മുഷ്ട്ടി കൊണ്ട് ഒരു പ്രശ്നത്തെ ഒതുക്കാന്‍ ശ്രമിക്കുന്നത് അത് കൂടുതല്‍ വളരാനേ ഉപകരിക്കു. അഹിംസയിലൂടെയും സഹനത്തിന്റെ മാര്‍ഗത്തിലൂടെയും ഈ രാജ്യത്തിന് സ്വാതന്ത്രം കിട്ടാന്‍ നേതൃത്വം കൊടുത്ത മഹാത്മജിയെ നാം മറക്കാതിരിക്കുക. അധ്യേഹത്തിന്റെ മാര്‍ഗം നാം എന്നും ഓര്‍ക്കുക...

ഏവര്‍ക്കും ഗാന്ധി ജയന്ധി ആശംസകള്‍ ... 

No comments:

Post a Comment

Note: Only a member of this blog may post a comment.