Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നാടകങ്ങള്‍

ജനങ്ങളെ എങ്ങെനെ വിഡ്ഢികള്‍ ആക്കാം എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നായിട്ട് അറിയാം. അതില്‍ റാങ്ക്  കൂടുതല്‍ മാര്‍ക്സിസ്റ്റ്‌  പാര്‍ട്ടിക്കായിരിക്കും. എന്‍ഡോസള്‍ഫാന്‍ ഉത്പാദനവും ഉപയോഗവും എങ്ങനെ തടയാം എന്നതിലുപരി അതിനെ എങ്ങനെ രാഷ്ട്രീയവല്ല്കരിക്കാം എന്നതിനെ കുറിച്ചാണ് അവര്‍ ആലോചികുന്നത്. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍  നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഗവര്‍ണ്മെന്റിന്റെ ഉത്തരവ് നിലനില്‍ക്കെ അത് ഫലപ്രധമായി എങ്ങിനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് ചിന്തിക്കാതെ അതിനെ രാഷ്ട്രീയ എതിരാളികളുടെ മേല്‍ എങ്ങനെ ഒരു ആയുധമായി ഉപയോഗിക്കാം എന്നതാണ് അവരുടെ ഇപ്പോഴത്തെ ചിന്ത. അതിന്റെ ഫലമായാണ്‌ കേരള ഹസാരെ ആയി ചമയുന്ന അച്ചുതാനന്ദന്‍ സാറിന്റെ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാത്ത ഉപവാസവും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലും. അഞ്ചുവര്‍ഷം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിനും അതിന്റെ ധുരിതബാതിതര്‍ക്കും വേണ്ടി ഒന്നും ചെയ്യാതെ വെറുതെ അരപട്ടിണ്ണി കിടന്നിട്ടു വല്ല കാര്യവും ഉണ്ടോ? ഇന്ത്യ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തിന്നാണ് ഉപവാസം എങ്കില്‍ അത് തിരുവനന്തപുറത്തു കിടന്നിട്ടു കാര്യമില്ല. ഡല്‍ഹിയില്‍ പാര്‍ലമെന്റിന്റെ മുന്പില്‍ ആകാമായിരുന്നു. അതും മരണം വരെ സമരം. അണ്ണാ ഹസാരെ ചെയ്തതുപോലെ,  അത് പറ്റില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. നമുക്ക് വേണ്ടത്  ജനങ്ങളെ പറ്റിക്കല്‍ . പാവം ജനങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ആയാലും, അതിന്റെ പേരിലുള്ള ഹര്‍ത്താല്‍ ആയാലും എല്ലാം അവരുടെ തലയില്‍ . ഇവിടെ ഹര്‍ത്താലും ഉപവാസവും അല്ലാ വേണ്ടത് മറിച്ചു നടപടികളാണ് വേണ്ടത്.  നമ്മുടെ മുഖ്യന്‍ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം വെച്ച് രാഷട്രീയം കളിക്കരുത്. അഞ്ചു വര്‍ഷം സ്വന്തം പാര്‍ട്ടിക്കാര്‍ ഇട്ട കൂച്ച് വിലങ്ങില്‍ കുരുങ്ങി കിടന്നു ഇപ്പോള്‍ സടകുടഞ്ഞു എഴുന്നേറ്റിട്ട് ഒരു കാര്യവും ഇല്ല.

1 comment:

Note: Only a member of this blog may post a comment.